വന്നത് ഒരേ ദിശയിൽ നിന്നും..ബൈക്ക് തിരിച്ച് അടുത്തെത്തി.. നഗരമധ്യത്തിൽ പട്ടാപ്പകൽ സ്ത്രീയുടെ..

ഇരിങ്ങാലക്കുട നഗരമധ്യത്തിൽ പട്ടാപ്പകൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്ത്രീയുടെ മാലപൊട്ടിച്ചു കടന്നുകള‍ഞ്ഞു. കത്തീഡ്രൽ ദേവാലയത്തിൽ മുന്നിൽ വച്ച് മൂന്ന് മണിയോടെയാണ് സംഭവം. കാറളം സ്വദേശിയായ നളിനി എന്ന സ്ത്രീ ചന്തക്കുന്നിൽ അടയ്ക്ക വിൽക്കുന്നതിനായി എത്തി മടങ്ങുന്നതിനെയാണ് സംഭവം

പള്ളിയുടെ മുന്നിലായി എത്തിയപ്പോൾ ചന്തക്കുന്ന് ഭാഗത്ത് നിന്നും തന്നെ ബൈക്കിലെത്തിയ രണ്ടംഗ സംഘം നളിനിയുടെ മാല പൊട്ടിച്ച് കടന്ന് കളയുകയായിരുന്നു. സമീപത്തെ ഷോപ്പിലെ സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇരിങ്ങാലക്കുട പോലീസിൽ പരാതി നൽകിയതനുസരിച്ച് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു

Related Articles

Back to top button