നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് സെസ് ഏർപ്പെടുത്തിയേക്കും…

റേഷൻ വാങ്ങുന്നവർക്ക് സെസ് ഏർപ്പെടുത്താൻ ആലോചന. മുൻഗണനേതര വിഭാഗമായ നീല, വെള്ള കാർഡ് ഉടമകൾക്ക് മാസം ഒരു രൂപ സെസ് ഏർപ്പെടുത്താനാണ് ശുപാർശ . റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് ഇപ്പോൾ ഒരു കോടി 90 ലക്ഷം രൂപ കുടിശ്ശിയുണ്ട്.

റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് പണം കണ്ടെത്താനാണ് സെസ് ഏർപ്പെടുത്താൻ ആലോചിക്കുന്നത്.
ഇതുകൂടാതെ ഈ വർഷത്തെയ്ക്കുള്ള പണം കൂടി കണ്ടെത്താനാണ് സെസ് ഏർപ്പെടുത്താൻ ശിപാർശ ചെയ്യുന്നത്. ശിപാർശയിൽ തീരുമാനം എടുത്തിട്ടില്ലെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു.

Related Articles

Back to top button