ഇടയ്ക്കിടെയുള്ള മൂത്രശങ്ക.. ഒപ്പം ചൊറിച്ചിലും പുകച്ചിലും.. നിസാരമാക്കണ്ട സെർവിക്കൽ കാൻസർ ലക്ഷണങ്ങൾ….
സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ നാലാം സ്ഥാനത്താണ് ഗർഭാശയമുഖ അർബുദം അഥവാ സെർവിക്കൽ കാൻസർ.ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ സെർവിക്കൽ കാൻസർ രോഗികളുള്ളത് എന്നാണ് പഠനം.ഗര്‍ഭപാത്രത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന സെര്‍വിക്സിലാണ് അർബുദ കോശങ്ങൾ വളരുന്നത്. ഗർഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗമാണിത്. വിവിധ ഹ്യൂമൻ പാപ്പിലോമ വൈറസുകളാണ് സെർവിക്കൽ കാൻസറിന് കാരണമാകുന്നത്. ലൈംഗിക ബന്ധത്തിലൂടെ സാധാരണയായി പകരുന്ന അണുബാധയാണിത്. എച്ച്പിവിയുമായി സമ്പർക്കത്തിൽ വരുമ്പോൾ ശരീരത്തിന്റെ പ്രതിരോധ സംവിധാനം വൈറസിനെ തടയും എന്നാൽ ചിലരിൽ വൈറസ് വളരെക്കാലം നിലനിൽക്കുകയും സെർവിക്കൽ കോശങ്ങൾ അർബുദ കോശങ്ങളായി മാറുകയും ചെയ്യുന്നു.
ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം…
യോനിയിൽ ചൊറിച്ചിലും പുകച്ചിലും, ഇടയ്ക്കിടെയുള്ള മൂത്രശങ്ക, വയറു കമ്പിക്കൽ, പുറംവേദനയും വയറുവേദനയും, ക്ഷീണം എന്നിവയാണ് സെർവിക്കൽ കാൻസറിന്റെ ചില ലക്ഷണങ്ങൾ.
അതേസമയം പതിവ് സ്ക്രീനിങ്ങിലൂടെ സെര്‍വിക്കല്‍ കോശങ്ങളിലുണ്ടാകുന്ന മാറ്റം നേരത്തെ തിരിച്ചറിയാനും ഇത് കാന്‍സര്‍ കോശങ്ങളായി വളരുന്നത് തടയാനും സഹായിക്കും. പാപ് സ്മിയർ, എച്ച്പിവി ടെസ്റ്റുകൾ തുടങ്ങിയ പതിവ് പരിശോധനകള്‍ സെര്‍വിക്കല്‍ കാന്‍സര്‍ നേരത്തെ തിരിച്ചറിയാന്‍ സഹായിക്കും.