സുരേഷ് ഗോപിയുടെ വീട്ടിലെ മോഷണം….പ്രതികൾ എത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്…പ്രതികൾ മുമ്പും ഇതേ വീട്ടിൽ നിന്ന്…

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബവീട്ടിൽ നടന്ന മോഷണത്തിൽ‌ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മോഷണത്തിനായി പ്രതികൾ എത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അയൽവീട്ടിലെ സിസിടിവി ദൃശ്യങ്ങളാണിത്. ഈ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഷിമാസ്, അരുൺ എന്നിവരാണ് മോഷണക്കേസിൽ അറസ്റ്റിലായത്.

വീടിനോട് ചേർന്ന് ഷെഡിൽ നിന്നാണ് പഴയ വസ്തുക്കൾ മോഷ്ടിച്ചത്. നേരത്തെയും ഇവിടെ പ്രതികൾ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇരവിപുരം പൊലീസാണ് കേസ് അന്വേഷിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മോഷണം നടന്നത്. വീടിനോട് ചേർന്ന ഷെഡിൽ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളുമാണ് മോഷണം പോയത്. സ്ഥിരമായി ആൾതാമസമില്ലാത്ത വീട്ടിൽ ഇന്നലെ എത്തിയ സുരേഷ് ഗോപിയുടെ ബന്ധു മോഷ്ടാക്കളെ നേരിട്ട് കാണുകയായിരുന്നു. എന്നാൽ പ്രതികൾ ഓടിരക്ഷപ്പെട്ടു. പ്രതികൾ മുമ്പും ഇതേ വീട്ടിൽ നിന്ന് ഇരുമ്പ് പൈപ്പുകൾ അടക്കം മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Related Articles

Back to top button