കുമ്പളയിലെ ടോൾ ബൂത്ത് നിർത്തലാക്കാൻ കേന്ദ്രസർക്കാർ….

കുമ്പളയിലെ ആരിക്കാടിയിലെ ടോള്‍ ബൂത്ത് നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും ശേഷമാണ് പ്രവര്‍ത്തനം നിര്‍ത്താനുള്ള കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ബിജെപി സംസ്ഥാന നേതൃത്വത്തെ കേന്ദ്രമന്ത്രി ഇക്കാര്യ അറിയിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി വ്യക്തമാക്കി. ബിജെപി മുന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles

Back to top button