വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ ഫോർമുലയുമായി കേന്ദ്രം…

വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ. വനിതകൾക്ക് മൂന്നിൽ ഒന്ന് സീറ്റുകൾ സംവരണം ചെയ്യാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഇതിനായി ലോക്സഭാ സീറ്റുകളുടെയും നിയമസഭ സീറ്റുകളുടെയും എണ്ണം കൂട്ടുകയെന്ന പുതിയ നിർദ്ദേശമാണ് അവതരിപ്പിച്ചിരിക്കുന്നത്. ലോക്സഭയിലും നിയമസഭകളിലും നിലവിലുള്ളതിന്‍റെ അൻപത് ശതമാനം കൂടി സീറ്റുകൾ വർദ്ധിപ്പിക്കാമെന്നാണ് നിർദ്ദേശം. കേന്ദ്രത്തിന്‍റെ പദ്ധതി നടപ്പാക്കിയാൽ ലോക്സഭാ സീറ്റുകൾ 816 ആയി ഉയരും. നിലവിൽ 543 സീറ്റുകളാണ് ഉള്ളത്. കേരളത്തിൽ ലോക്സഭാ സീറ്റുകൾ മുപ്പതായും നിയമസഭാ സീറ്റുകൾ 210 ആയും ഉയരും. കേന്ദ്ര നിർദേശം പ്രതിപക്ഷം അംഗീകരിച്ചാൽ ബിൽ പാസാക്കാൻ പാർലമെന്റ് സമ്മേളനം ഒരാഴ്ച കൂടി നീട്ടാമെന്നും അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന ചർച്ചയിൽ ശിവസേന ഉദ്ദവ് വിഭാഗം, എൻ സി പി ശരദ് പവാർ വിഭാഗം, ബി ജെ ഡി അടക്കമുള്ള പാർട്ടികൾ പങ്കെടുത്തു.


