പുലർച്ചെ മൂന്നരക്ക് വീടിന്റെ വാതിൽപടിയിൽ…രാവിലെ വരെ വീടിനു ചുറ്റും കറങ്ങി നടന്നു! ഒടുവിൽ കൃഷി നാശമുണ്ടാക്കി തിരിച്ചു പോക്ക്..
പാലക്കാട് അട്ടപ്പാടി ബൊമ്മിയമ്പടിയിൽ വീടിന്റെ വാതിൽപടിയിൽ കൊമ്പൻ. ബൊമ്മിയമ്പടി സ്വദേശി ഹരീഷിന്റെ വീട്ടിൽ ആനയെത്തിയത് പുലർച്ചെ 3.30 നാണ്. വീടിന്റെ ചുറ്റും നടന്ന് കൃഷി നാശവും ഉണ്ടാക്കി രാവിലെയാണ് കൊമ്പൻ തിരികെ പോയത്.ആനയുടെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.