കേസിൽ നിന്ന് ഒഴിവാക്കാൻ 50 ലക്ഷം കൈക്കൂലി.. ഇഡി ഡെപ്യൂട്ടി ഡയറക്ടറെ കയ്യോടെ പൊക്കി സിബിഐ…
അൻപത് ലക്ഷം രൂപയുടെ കൈക്കൂലി കേസിൽ ഇഡി ഡെപ്യൂട്ടി ഡയറക്ടർ അറസ്റ്റിൽ. ഭുവനേശ്വർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടറായ ചിന്തൻ രഘുവൻശിയെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. പ്രാദേശിക ബിസിനസുകാരനിൽ നിന്ന് കൈക്കൂലി കൈപ്പറ്റിയതിനാണ് അറസ്റ്റ്. 2013 ബാച്ച് ഇന്ത്യൻ റവന്യൂ സർവ്വീസ് ഓഫീസറാണ് ചിന്തൻ രഘുവൻശി.
20 ലക്ഷം രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടെയാണ് സിബിഐ ചിന്തൻ രഘുവൻശിയെ കയ്യോടെ അറസ്റ്റ് ചെയ്തത്. 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിലെ ആദ്യ ഇൻസ്റ്റാൾമെന്റ് ആയിരുന്നു 20 ലക്ഷം രൂപയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭുവനേശ്വറിലെ ഖനി വ്യാപാരിയിൽ നിന്നാണ് ചിന്തൻ രഘുവൻശി വൻതുക കൈക്കൂലി ആവശ്യപ്പെട്ടത്. കള്ളപ്പണം വെളുപ്പിച്ച കേസിൽ ഖനി വ്യാപാരിയുടെ പേര് ഒഴിവാക്കുന്നതിനായിരുന്നു ചിന്തൻ രഘുവൻശി കൈക്കൂലി ആവശ്യപ്പെട്ടത്.