‘പ്ര​ധാ​ന​മ​ന്ത്രിയുടെ പള്ളി സന്ദർശനം വി​ദേ​ശ​ ഭ​ര​ണാ​ധി​കാ​രി​ക​ളെ കാ​ണി​ക്കാ​നാ​കും’

ക്രിസ്മസ് ദിനത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പള്ളി സന്ദർശനത്തിനെതിരെ കത്തോലിക്ക സഭ മുഖപത്രം. ഹി​ന്ദു​ത്വ വ​ർ​ഗീ​യ​വാ​ദി​ക​ൾ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്നതിനിടെയുള്ള പ്ര​ധാ​ന​മ​ന്ത്രിയുടെ സന്ദർശനം വി​ദേ​ശ ​രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളെ കാ​ണി​ക്കാ​നാ​കുമെന്ന് ദീപിക പത്രത്തിലെ മുഖപ്രസംഗം വിമർശിക്കുന്നു. അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ പ്രധാനമന്ത്രി ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ക്കു​ക​യെങ്കിലും ചെ​യ്യു​മാ​യി​രു​ന്നു എന്നാണ് വിമർശനം. ‘വർഗീയത വാനോളം, നിവേദനം പോരാ’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം

സംഘപരിവാർ സം​ഘ​ട​ന​ക​ളും ബി​ജെ​പി സ​ർ​ക്കാ​രു​ക​ളും ഭ​ര​ണ​ഘ​ട​ന​യെ നോ​ക്കു​കു​ത്തി​യാ​ക്കി ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ അക്രമം നടത്തി.യുപിയിൽ ക്രിസ്മസ് അവധി നിഷേധിച്ചതും കേരള ലോക്ഭവനിൽ പ്രവൃത്തി ദിനമാക്കിയതും ദീപിക ചൂണ്ടിക്കാട്ടുന്നു. ഈ വർഷം നവംബർ വരെ മാത്രം രാജ്യത്ത് ക്രൈസ്തവർക്കെതിരെ 706 ആക്രമണങ്ങളുണ്ടായി. വർഗീയതയ്ക്കെതിരെ ബിജെപി സർക്കാരുകൾക്ക് നിവേദനം നൽകിയാൽ പോരാ, കോടതിയെ സമീപിക്കണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

Back to top button