കല്യാണത്തിന് ബിരിയാണിക്കൊപ്പം കൊണ്ടുവന്ന സാലഡ് തീർന്നു; കാറ്ററിങ് ജോലിക്കാരനും സ്ഥാപന ഉടമയ്ക്കും മർദ്ദനം…
ബിരിയാണിക്കൊപ്പം നൽകുന്ന സാലഡ് തീർന്നതിനെത്തുടർന്ന് കാറ്ററിങ് ജോലിക്കാരനെ മർദ്ദിച്ചതായി പരാതി. ഇംത്യാസ് എന്നയാൾക്കാണ് മർദ്ദനമേറ്റത്. എടനാട് സീതാംഗോളിയിലെ ഒരു കല്യാണ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. സംഭവത്തിൽ അബ്ബാസ്, മഷൂദ് എന്നിവർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.
കല്യാണത്തിന് കൊണ്ടുവന്ന സാലഡ് തീർന്നതിലുള്ള വിരോധത്തിൽ ചീത്തവിളിക്കുകയും മർദ്ദിക്കുകയുമായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. തടയാൻ ചെന്ന കാറ്ററിങ് സ്ഥാപന ഉടമയെയും മർദ്ദിച്ചു. ഉടമയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.