ആലപ്പുഴ കളക്ടറേറ്റിൽ ജാതി വിവേചനം.. പ്രത്യേക ഹാജർ ബുക്ക് ഏർപ്പെടുത്തി അപമാനിച്ചത്….

ആലപ്പുഴ: ആലപ്പുഴ കളക്ടറേറ്റിൽ ജാതി വിവേചനം. കൺട്രോൾ റൂമിലെ ചൗക്കീദാർ, ശിരസ്താർ എന്നിവരെ പ്രത്യേക ഹാജർ ബുക്ക് നൽകി അപമാനിച്ചെന്ന് പരാതി. സ്ഥിരം ജീവനക്കാർ ഒപ്പിടുന്ന ഹാജർ ബുക്കിൽ നിന്ന് വിലക്കേർപ്പെടുത്തി താൽക്കാലിക ജീവനക്കാർ ഒപ്പിടുന്ന ഹാജർ ബുക്കിലെക്കാണ് ഇരുവരുടെയും പേരുകൾ എഴുതി ചേർത്തത്. കേസെടുത്ത് ആലപ്പുഴ സൗത്ത് പോലീസ്.

തങ്ങൾ നേരിട്ട് ദുരനുഭവം എഡിഎമ്മിനെ അറിയിച്ചപ്പോൾ ഉപദേശിക്കുകയായിരുന്നു എന്നും ഇതൊന്നും കാര്യമാക്കേണ്ടതില്ലെന്ന് പറഞ്ഞു എന്നും പരാതിക്കാർ പറയുന്നു. എന്നാൽ ജില്ലാ കളക്ടർ വിവരം ധരിപ്പിച്ചപ്പോൾ കാര്യങ്ങൾ ഗൗരവപൂർവ്വം കേട്ടിരുന്നുവെങ്കിലും നാളിതുവരെ നടപടികൾ ഒന്നും കൈകൊണ്ടിട്ടില്ല. 2009 മുതൽ കളക്ടറേറ്റിലെ കൺട്രോൾ റൂമിൽ ജോലി ചെയ്യുന്ന പരാതിക്കാരന് 2024 ഡിസംബർ 31 മുതലാണ് ഇത്തരത്തിൽ ഒരു ദുരനുഭവം നേരിടേണ്ടി വന്നിരിക്കുന്നത്.

Related Articles

Back to top button