ഭീഷണിപ്പെടുത്തി 15 ലക്ഷം തട്ടാൻ ശ്രമം..ഷാജൻ സ്കറിയക്കെതിരെ കേസ്…
മറുനാടൻ മലയാളി യൂട്യൂബ് ഉടമ ഷാജൻ സ്കറിയക്കെതിരെ കേസെടുത്ത് പൊലീസ്. കേരള കോൺഗ്രസ് എം സംസ്ഥാന സമിതി അംഗം എ എച്ച് ഹഫീസ് നൽകിയ പരാതിയിലാണ് കേസ്.തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തത്.തനിക്കെതിരായ വാർത്ത പിൻവലിക്കാൻ 15 ലക്ഷം രൂപ ഷാജൻ ആവശ്യപ്പെട്ടെന്നാണ് പരാതി.പണം അപഹരിക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി പ്രതി തുക ആവശ്യപ്പെട്ടു. നൽകിയില്ലെങ്കിൽ പരാതിക്കാരനെ സമൂഹമധ്യത്തിൽ മോശക്കാരനായി ചിത്രീകരിക്കുന്ന രീതിയിലുള്ള വാർത്തകൾ പ്രതി ചാനലിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.