പാലക്കാട് സംഘർഷത്തിൽ നടപടി കടുപ്പിച്ച് പൊലീസ്.. ബിജെപി-യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു…

പാലക്കാട് സംഘർഷത്തിൽ ബിജെപി-യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ 16 പേർക്കെതിരെയാണ് കേസെടുത്തത്.ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് പ്രശാന്ത് ശിവൻ എന്നിവർ ഉൾപ്പടെയുള്ളവർക്കെതിരെയാണ് കേസ്.

അതേസമയം. ബിജെപി ഓഫീസിലേക്ക് മാർച്ച് നടത്തിയതിന് യൂത്ത് നേതാക്കൾക്കെതിരെയും പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ജയഘോഷ്, കണ്ടാലറിയുന്ന 19 പേർക്കെതിരെയുമാണ് കേസെടുത്തത്.

Related Articles

Back to top button