സഹസംവിധായികയെ ബലാത്സം​ഗം ചെയ്ത കേസ്…പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയേക്കും..

കൊച്ചി: സംവിധായകനും കൂട്ടാളിയും ചേർന്ന് അസിസ്‌റ്റന്റ് ഡയറക്‌ടറെ ബലാത്സംഗം ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയേക്കും. സംവിധായകൻ സുരേഷ് തിരുവല്ല, വിജിത്ത് വിജയകുമാർ എന്നിവർക്കെതിരെ മരട് പൊലിസാണ് കേസ് എടുത്തത്. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്‌തും വിവാഹ വാഗ്‌ദാനം നൽകിയും പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

മാവേലിക്കര സ്വദേശിനിയുടെ പരാതിയിലാണ് സംവിധായകനെതിരെ കേസ് എടുത്തത്. ഓർമ്മ, നാളേക്കായി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് സുരേഷ് തിരുവല്ല. പിടിലായ വിജിത്ത് സിനിമാ മേഖലയിലെ സെക്‌സ് റാക്കറ്റിൻ്റെ കണ്ണിയാണെന്നും പരാതിയിൽ പറയുന്നു. അഡ്ജസ്റ്റ്മെന്‍റിന് തയ്യാറാകണമെന്ന് സുരേഷ് തിരുവല്ല ആവശ്യപ്പെട്ടു. വിജിത്ത് രണ്ട് തവണ പീഡിപ്പിച്ചെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.

Related Articles

Back to top button