വേദനയോടെ കരഞ്ഞിട്ടും വീണ്ടും അടിച്ചു.. ബെൽറ്റ് ഉപയോഗിച്ച് ക്രൂരമർദ്ദനം.. അച്ഛനെതിരെ കേസ്…

പത്തനംതിട്ട കൂടലിൽ പതിമൂന്ന്‌ വയസ്സുകാരനെ ക്രൂരമായി മർദിച്ച അച്‌ഛനെതിരെ കേസ്‌. കൂടൽ മാങ്കുഴി നെല്ലിമുരുപ്പേൽ രാജേഷിനെതിരെയാണ് കൂടൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണമാരംഭിച്ചത്.സ്‌കൂൾ വിദ്യാർഥിയായ മകനെ നിസാര കാരണം പറഞ്ഞ്‌ ക്രൂരമായി മർദിക്കുന്നത് ഇയാൾ പതിവാക്കിയതോടെ അമ്മ മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങളുൾപ്പെടെ വിവരം കുട്ടിയുടെ സ്‌കൂളിൽ അറിയിക്കുകയായിരുന്നു.സ്‌കൂൾ അധികൃതരും പ്രദേശത്തെ സിപിഐ എം പ്രവർത്തകരും ഇടപെട്ട്‌ ചൈൽഡ്‌ വെൽഫെയർ കമ്മിറ്റിക്ക്‌ പരാതി നൽകി.തുടർന്നാണ്‌ പൊലീസ്‌ കേസെടുത്തത്‌. രാജേഷ്‌ ലഹരിക്കടിമയാണെന്ന്‌ സമീപവാസികൾ പറയുന്നു.കുട്ടിയുടെ അമ്മയെയും ഇയാൾ മർദിച്ചിരുന്നു.

Related Articles

Back to top button