രാത്രിയിൽ വിദേശ വനിതയെ പിന്തുടര്‍ന്ന് ശല്യം ചെയ്തു; യുവാവിനെതിരെ കേസ്

വര്‍ക്കലയിൽ രാത്രിയിൽ വിദേശ വനിതയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. നോർവേ സ്വദേശിയായ വിദേശ വനിതയെയാണ് രാത്രി സമയത്ത് പിന്തുടർന്ന് ശല്യപ്പെടുത്തിയത്.കഴിഞ്ഞ മാസം 15-നാണ് സംഭവം. വർക്കല ക്ലിഫിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം സ്കൂട്ടറിൽ ഹോംസ്റ്റേയിലേക്ക് മടങ്ങുന്നതിനിടെ പരാതിക്കാരിയെ നമ്പർ തിരിച്ചറിയാനാകാത്ത മോട്ടോർസൈക്കിളിൽ പിന്തുടരുകയായിരുന്നു. കുരയ്ക്കണ്ണി ക്ഷേത്രത്തിന് സമീപം എത്തിയപ്പോൾ സ്കൂട്ടറിൽ ചവിട്ടുകയും വനിതയെ കടന്നു പിടിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. വിദേശ വനിത സംഭവത്തിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ തിരിച്ചറിയാൻ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പൊലീസ്.

Related Articles

Back to top button