‘ഉപ്പും മുളകും’ താരങ്ങൾക്കെതിരായ പീഡന പരാതി.. പരാതിയ്ക്ക് ആധാരം സമീപ കാല സംഭവം.. നടിസീരിയലിൽനിന്നും പിന്മാറിയതും തെളിവ്….

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നുവെന്ന നടിയുടെ പരാതി വളരെ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാണ് നടന്‍മാര്‍ക്കെതിരെ കൊച്ചി പൊലീസ് കേസെടുത്ത് നടപടികൾ സ്വീകരിച്ച് വരുന്നു.നടന്മാരായ ബിജു സോപാനം, എസ്.പി.ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.ഒരാള്‍ നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ നടി പറയുന്നത്.

കേസ് നിലവില്‍ കൊച്ചി തൃക്കാക്കര പൊലീസിന് കൈമാറി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം തന്നെ സീരിയല്‍ നടിയുടെ കേസും അന്വേഷിക്കുമെന്നാണ് വിവരം.. പ്രത്യേക അന്വേഷണ സംഘം മൊഴി എടുത്ത ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരൂ. ജനപ്രിയ സീരിയലിലെ താരങ്ങളാണ് പരാതിക്കാരിയും നടന്‍മാരും. പിന്നീട് നടി സീരിയലില്‍ നിന്ന് പിന്‍മാറിയിരുന്നു. സമീപകാലത്ത് നടന്ന സംഭവമാണെന്നാണ് ലഭ്യമാകുന്ന വിവരം. നടന്മാര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചേക്കും. ഇല്ലെങ്കില്‍ രണ്ടു പേരേയും അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടാകും.

Related Articles

Back to top button