ഇരട്ടക്കൊലപാതകം.. പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ കേസ്….
പോത്തുണ്ടി ഇരട്ടകൊലപാതകക്കേസിൽ നെന്മാറ പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധിച്ചവർക്കെതിരെ കേസ്. ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നപ്പോൾ പ്രകോപിതരായി പ്രതിഷേധിച്ച 14 പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പൊതുമുതൽ നശിപ്പിച്ചതിനാണ് കേസ്.ചെന്താമരയെ പിടികൂടി നെന്മാറ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ വലിയ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായത്. കേസിലെ പൊലീസിന്‍റെ വീഴ്ച ആരോപിച്ചും ചെന്താമരയെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടുമാണ് പ്രതിഷേധം. നാട്ടുകാർ വലിയ രീതിയിൽ സംഘടിക്കുകയും പൊലീസ് സ്റ്റേഷന്റെ ഗേറ്റ് തകർക്കുകയും ചെയ്തിരുന്നു. ഇതോടെ പൊലീസിന് ലാത്തി വീശേണ്ടി വന്നിരുന്നു. എന്നിട്ടും പിരിഞ്ഞുപോകാത്ത നാട്ടുകാർക്കെതിരെ പേപ്പർ സ്പ്രേ പ്രയോഗവും പൊലീസ് നടത്തിയെന്നും ആരോപണം ഉണ്ട്.