പി സി ജോര്‍ജിനെതിരെ കേസെടുത്ത് പൊലീസ്…

പിസി ജോർജിനെതിരെ കേസെടുത്തു. ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്. മതസ്പർദ്ധ വളർത്തൽ, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിലാണ് നടപടി.യൂത്ത് ലീഗിന്‍റെ പരാതിയെത്തുടർന്നാണ് പൊലീസ് കേസെടുത്തത്. പിസി ജോർജിൻ്റെ പരാമർശത്തിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ അഞ്ചാം തീയതിയാണ് ചാനൽ ചർച്ചയിൽ പിസി ജോർജ് വിവാദ പരാമർശം നടത്തിയത്.

ഭാരതീയ ന്യായ സംഹിതയിലെ 196, 299, കെപി ആക്ട് 120 ഒ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പി സി ജോര്‍ജിനെതിരെ കേസെടുത്തത്.ഇന്ത്യയിലെ മുസ്‍ലിംകള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു വിവാദ പരാമര്‍ശം. മുസ്‍ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നും ജോര്‍ജ് ചര്‍ച്ചയില്‍ പറഞ്ഞു.

Related Articles

Back to top button