കോളേജിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച.. പ്രിന്‍സിപ്പാള്‍ പി അജീഷിനെതിരെ കേസെടുത്തു… വിദ്യാര്‍ത്ഥികള്‍ക്ക് വാട്ട്‌സാപ്പ് വഴി ചോദ്യങ്ങള്‍…..
പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് കോളേജിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രിന്‍സിപ്പാളിനെതിരെ പൊലീസ് കേസെടുത്തു. പ്രിന്‍സിപ്പാള്‍ പി അജീഷിനെതിരെ ബേക്കല്‍ പൊലീസാണ് കേസെടുത്തത്. പ്രിന്‍സിപ്പാള്‍ സര്‍വ്വകലാശാലയെ വഞ്ചിച്ചെന്നും ഇമെയില്‍ വഴി അയച്ച ചോദ്യപേപ്പര്‍ രഹസ്യ സ്വഭാവം സൂക്ഷിക്കാതെ പരീക്ഷയ്ക്ക് മുന്‍പ് പരസ്യപ്പെടുത്തിയെന്നുമാണ് ആരോപണം.
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ബിസിഎ ആറാം സെമസ്റ്റര്‍ ചോദ്യപേപ്പറാണ് ചോര്‍ന്നത്. പരീക്ഷയ്ക്ക് രണ്ടുമണിക്കൂര്‍ മുന്‍പ് കോളേജ് പ്രിന്‍സിപ്പാളിന്റെ ഇമെയില്‍ ഐഡിയിലേക്ക് യൂണിവേഴ്‌സിറ്റി അധികൃതര്‍ അയച്ച ചോദ്യപേപ്പറാണ് ചോര്‍ന്നത്. കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് വാട്ട്‌സാപ്പ് വഴി ചോദ്യങ്ങള്‍ ലഭ്യമാവുകയായിരുന്നു.