കടം വാങ്ങിയ പണം തിരികെ നൽകാൻ പോയി.. വനിതാ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം.. കോൺഗ്രസ് നേതാവിനെതിരെ കേസ്….

വനിതാ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം, തൃശൂരിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്. കോൺഗ്രസ് പുതുക്കാട് ബ്ലോക്ക് ജനറൽ സെക്രട്ടറി സി എച്ച് സാദത്തിനെതിരെയാണ് കേസ്.കടം വാങ്ങിയ പണം തിരികെ നൽകാൻ പോയപ്പോൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. തൃശൂർ റൂറൽ എസ്പിക്കാണ് പരാതി നൽകിയത്. നിലവിൽ സാദത്ത് ഒളിവിലാണ്.
സാദത്തിനെ കോൺഗ്രസ് പാർട്ടി നേതൃത്വത്തിൽ നിന്നും പുറത്താക്കിയതായി പാർട്ടി അറിയിച്ചു.
”ഞാനും ആളും മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസ് പാർട്ടിയിലെ ഒരേ ആളുകളാണ്. എനിക്ക് പൈസയുടെ ബുദ്ധിമുട്ട് വന്നപ്പോൾ 2, 3 വട്ടം പതിനായിരം രൂപ വച്ച് പലിശയ്ക്ക് പണം വാങ്ങിയിരുന്നു. വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. പണവുമായി വീട്ടിലേക്ക് പോയപ്പോൾ ഇയാൾ ലൈംഗികാതിക്രമം നടത്തി. അയാൾ കൈയിൽ കയറി പിടിക്കുകയൂം. സിറ്റ്ഔട്ടിൽ നിന്ന് വിസിറ്റിംഗ് ഹാളിലേക്ക് വലിച്ചിടുകയായിരുന്നു.”-എന്നും യുവതി പറഞ്ഞു.



