വിമാനയാത്രയ്ക്കിടെ നാല് സ്ത്രീകളെ ലൈംഗികമായി.. 73കാരനെതിരെ കേസെടുത്ത്…

വിമാനയാത്രയ്ക്കിടെ നാല് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച 73കാരനായ ഇന്ത്യന്‍ പൗരനെതിരെ സിംഗപ്പൂര്‍ കോടതി കേസെടുത്തു. അമേരിക്കയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നവംബര്‍ 18നാണ് കേസിനാസ്പദമായ സംഭവം. ബാലസുബ്രഹ്മണ്യന്‍ രമേഷ് എന്നയാള്‍ക്കെതിരെയാണ് ഗുരുതര ആരോപണം.പരാതിക്കാരിയായ ഒരു സ്ത്രീയെ ഇയാള്‍ നാല് തവണ ഉപദ്രവിച്ചു. മറ്റുള്ളവരെ ഓരോ തവണയും ഉപദ്രവിച്ചിട്ടുണ്ട്. ഏഴ് കേസുകളാണ് ഇത്തരത്തില്‍ ഇയാള്‍ക്കെതിരെ നിലവിലുള്ളത്.

ഇയാളുടെ അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ യാത്രക്കാരാണോ എയര്‍ലൈന്‍ ജീവനക്കാരിയാണോ എന്നത് കോടതി വ്യക്തമാക്കിയിട്ടില്ല. കുറ്റക്കാരനെന്ന് കണ്ടെത്തിയ ഓരോ കേസിനും മൂന്ന് വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ഇയാള്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. സിംഗപ്പൂരിലെ പീഡനത്തിന് ചൂരല്‍ പ്രയോഗം ശിക്ഷയാണ്. എന്നാല്‍ 50 വയസിന് മുകളിലുള്ള കുറ്റവാളികള്‍ക്ക് മേല്‍ ചൂരല്‍ പ്രയോഗിക്കില്ല. അതിനാല്‍ തന്നെ ഇയാളുടെ പ്രായം കണക്കിലെടുത്ത് അതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Related Articles

Back to top button