സിബിഎസ് സി വിളിക്കുന്നു; 13000ലധികം അധ്യാപകർ,1500 ലേറെ മറ്റ് ജീവനക്കാർ…

വിദ്യാഭ്യാസ മേഖലയിൽ ഒരു കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഈ അവസരം കൈവിട്ടു കളയരുത്. കേന്ദ്രീയ വിദ്യാലയ സംഗാതനും (കെ വി എസ്) നവോദയ വിദ്യാലയ സമിതിയും (എൻ വി എസ്) 14,962 ഒഴിവുകളിൽ നിയമനം നടത്തുന്നു. ഇതിന്റെ നടപടികൾ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ആരംഭിച്ചു.
പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (പിജിടി), ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (ടിജിടി), പ്രൈമറി ടീച്ചർ (പിആർടി) തുടങ്ങിയ അധ്യാപക തസ്തികകൾ മുതൽ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജെഎസ്എ), മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (എംടിഎസ്) പോലുള്ള വിവിധ അനധ്യാപക തസ്തികകളിൽ വരെ നിയമനം നടത്തുന്നത്. കേരളത്തിലും നിരവധി ഒഴിവുകളുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 4.
തസ്തികയും ഒഴിവുകളും ( രണ്ട് സ്ഥാപനങ്ങളും ചേർത്ത്)
- പ്രിൻസിപ്പൾ/അസിസ്റ്റന്റ് കമ്മീഷണർ /വൈസ് പ്രിൻസിപ്പൽ – 302 ഒഴിവുകൾ
- പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (വിവിധ വിഷയങ്ങൾ) – 2996
- ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (വിവിധ വിഷയങ്ങൾ)– 6215
- പ്രൈമറി ടീച്ചർ / സ്പെഷ്യൽ എഡ്യൂക്കേറ്റർ – 3860
- ലൈബ്രേറിയൻ – 281
- നോൺ-ടീച്ചിംഗ് (ജെഎസ്എ, എസ്എസ്എ, എംടിഎസ് മുതലായവ)- 1937
വിദ്യാഭ്യാസ യോഗ്യത
- പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (PGT): കുറഞ്ഞത് 50% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, കൂടാതെ അംഗീകൃത സർവകലാശാലയിൽ നിന്ന് 50% മാർക്കോടെ ബി.എഡ്. ബിരുദം.
- ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (TGT): ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെ ബാച്ചിലേഴ്സ് ബിരുദം, 50% മാർക്കോടെ ബി.എഡ്. ബിരുദം, സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (CTET) പേപ്പർ-II-ൽ വിജയിച്ചിരിക്കണം.
- പ്രൈമറി ടീച്ചർ (PRT) (KVS മാത്രം): 50% മാർക്കോടെ സീനിയർ സെക്കൻഡറി (12-ാം ക്ലാസ് പാസ് ), എലിമെന്ററി എഡ്യൂക്കേഷനിൽ 2 വർഷത്തെ ഡിപ്ലോമ (D.El.Ed.) അല്ലെങ്കിൽ 4 വർഷത്തെ എലിമെന്ററി എഡ്യൂക്കേഷൻ ബാച്ചിലർ (B.El.Ed.). CTET പേപ്പർ-I-ലും യോഗ്യത നേടിയിരിക്കണം.
- സ്പെഷ്യൽ എഡ്യൂക്കേറ്റർ (TGT/PRT): 50% മാർക്കോടെ ബിരുദം, ബി.എഡ്. (സ്പെഷ്യൽ എഡ്യൂക്കേഷൻ) അല്ലെങ്കിൽ തത്തുല്യ ഡിപ്ലോമ, സിടിഇടി (ടിജിടിക്ക് പേപ്പർ-II, പിആർടിക്ക് പേപ്പർ-I), സാധുവായ ആർ സി ഐ രജിസ്ട്രേഷൻ.
കൂടുതൽ വിവരങ്ങൾക്ക്:
https://files.govtjobsalert.in/KVSNVS-Teaching-Non-Teaching-Recruitment-2025-Notification.pdf
