ബൈക്കിന് സൈഡ് നൽകിയില്ലന്ന് ആരോപണം… കാറിന്റെ ചില്ലുകൾ കല്ല് ഉപയോഗിച്ച് അടിച്ച് തകർത്തു

തൃശൂർ കേച്ചേരിയിൽ ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച്‌ കാർ അടിച്ച് തകർത്തു. ഇന്ന് രാവിലെ 11:30യുടെയായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച്‌ കുടുംബം സഞ്ചരിച്ച കാർ തടഞ്ഞ് നിർത്തി വണ്ടിയുടെ ചില്ലുകൾ മുഴുവനും അടിച്ച് തകർക്കുകയായിരുന്നു.

കേച്ചേരി ഊക്കയിൽ വീട്ടിൽ 42 വയസ്സുള്ള മുബാറക്കിന്റെ കാറാണ് മൂന്ന് അംഗ സംഘം അടിച്ചുതകർത്തത്. കേച്ചേരി റെനിൽ റോഡിൽ വെച്ച് കേച്ചേരി സ്വദേശിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ മുബാറക്ക് കുടുംബമായി സഞ്ചരിച്ചിരുന്ന കാറിന്റെ ഗ്ലാസ് ബൈക്കിൽ എത്തിയ സംഘം അടിച്ചു തകർക്കുകയായിരുന്നു.

വണ്ടി വഴിയിൽ തടഞ്ഞ് നിർത്തിയായിരുന്നു ആക്രമണം. പ്രതികൾ മുബാറക്കിനെ അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ഇരുകൂട്ടരുമായി വാക്കുതർക്കത്തിലാക്കുകയും അക്രമണത്തിലേക്ക് കടക്കുകയുമായിരുന്നു. കാറിന്റെ ചില്ലുകൾ കല്ല് ഉപയോഗിച്ചാണ് അടിച്ചുപൊളിച്ചത്. കാറിന്റെ മുൻവശത്തെ ബമ്പറിനും കേടുപാടുകൾ വരുത്തിയിട്ടുണ്ട്. സംഭവത്തിൽ മൂന്ന് പേരെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം നടത്തുകയാണ്.

Related Articles

Back to top button