വര്‍ക്‌ഷോപ്പില്‍ അറ്റകുറ്റപ്പണിക്ക് എത്തിച്ചു..കാറിന്‍റെ എന്‍ജിന്‍ ഒഴികെയുള്ള ഭാഗങ്ങളില്‍ തീ പടർന്നു…

വര്‍ക്‌ഷോപ്പില്‍ നന്നാക്കാനായി നല്‍കിയ കാര്‍ കത്തിനശിച്ചു. കൊയിലാണ്ടി പെരുവട്ടൂരിലാണ് സംഭവം. ഫാസ്റ്റ് ട്രാക്ക് എന്ന പേരിലുള്ള സ്ഥാപനത്തിലാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ ആള്‍ട്ടോ കാറിന്‍റെ എന്‍ജിന്‍ ഒഴികെയുള്ള ഭാഗങ്ങളില്‍ തീ പടരുകയായിരുന്നു

വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ സ്ഥലത്ത് എത്തിയ കൊയിലാണ്ടി അഗ്നിരക്ഷാ സേന തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പിഎം അനില്‍ കുമാര്‍, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ ഹേമന്ത്, നിധി പ്രസാദ്, രജീഷ്, ഹോംഗാര്‍ഡ് അനില്‍ കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു

Related Articles

Back to top button