ഒറ്റ ഇടിയിൽ തകർന്നത് ട്രാൻസ്ഫോർമറിന്റെ തറയടക്കം…നഷ്ടം ഏഴര ലക്ഷം

കാറിടിച്ച് കെഎസ്ഇബി ട്രാൻസ്‌ഫോർമർ തകർന്നു. കോഴിക്കോട് മേപ്പയ്യൂരിലാണ് അപകടമുണ്ടായത്. നെല്ല്യാടി ഭാഗത്തുനിന്ന് മേപ്പയ്യൂർ ടൗണിലേക്ക് വരികയായിരുന്ന സ്വകാര്യ കാറാണ് അപകടത്തിൽപ്പെട്ടത്. ഏഴര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കെഎസ്ഇബി ട്രാൻസ്‌ഫോർമറും തറയും തകർന്ന നിലയിലാണ്. അപകടത്തെ തുടർന്ന് മേപ്പയ്യൂർ ടൗണിൽ വൈദ്യുതി മുടങ്ങി. സബ് എഞ്ചിനീയർ സിജുവിന്റെ നേതൃത്വത്തിൽ ജീവനക്കാരും കരാർ ജീവനക്കാരും ചേർന്ന് ഏറെ നേരം നീണ്ട ശ്രമത്തിനൊടുവിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. തകർന്ന ട്രാൻസ്‌ഫോർമർ ഉടൻ തന്നെ മാറ്റി സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Related Articles

Back to top button