കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി.. പത്തോളംപേർക്ക്.. പിന്നിൽ ഭീകരാക്രമണമെന്ന്…..

കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി 10 പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്.ഭീകരാക്രമണമാണെന്നാണ് സംശയം. പ്രാദേശിക സമയം വൈകിട്ട് 4.18നായിരുന്നു വടക്കൻ ഇസ്രയേലില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറിയത്.ഹൈഫ നഗരത്തിനു തെക്ക് കാര്‍ക്കൂര്‍ ജംക്ഷനില്‍ ഇസ്രായേല്‍ പൊലീസ് സേന സംശയം തോന്നിയ ഒരു വാഹനം പിടികൂടി.

അക്രമത്തിന് ഉത്തരവാദിയെന്ന് സംശയിക്കുന്ന ഒരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമിയുമായുള്ള കത്തിക്കുത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിട്ടുണ്ട്.

Related Articles

Back to top button