മൂന്നാറില്‍ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞു.. ഇരുവർക്കും…

മൂന്നാറില്‍ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ദമ്പതികള്‍ക്ക് സാരമായി പരിക്കേറ്റു. മറയൂര്‍ താനാവേലില്‍ രാജന്‍ ടി. കുരുവിള , ഭാര്യ അച്ചാമ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാജമല അഞ്ചാംമൈലിന് സമീപത്തായിരുന്നു സംഭവം.
നിയന്ത്രണം വിട്ട കാര്‍ 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കൊച്ചിയിലുള്ള മകന്റെ അടുത്തേയ്ക് പോകുകയായിരുന്നു ഇരുവരും.രാജമല അഞ്ചാംമൈലിന് സമീപത്തുവച്ച്‌നിയന്ത്രണം വിട്ട കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. മൂന്നാര്‍ ഫയര്‍ ഫോഴ്സ് സംഘം കൊക്കയിലിറങ്ങി കാറില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ഇരുവരും മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ ചികിത്സയിലാണ്.




