നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു.. റിവേഴ്സ് ആയി നീങ്ങിയ വാഹനം ഇടിച്ച് നിന്നത് ഡിവൈഡറിൽ…
പാലക്കാട് വാണിയംകുളം പാതിപ്പാറയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം. പാതിപ്പാറ പെട്രോൾ പമ്പിന് മുൻവശത്തായാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 6:30 ഓടെയാണ് സംഭവം. മരത്തിൽ ഇടിച്ച ശേഷം റോഡിലൂടെ വാഹനം റിവേഴ്സ് ആയി വന്ന് റോഡ് അരികിലെ ഡിവൈഡറിൽ പോയി ഇടിച്ചാണ് നിന്നത്.
ഈ സമയത്ത് എതി൪ ദിശയിൽ വന്ന വാഹനം അപകടത്തിൽപെടാതിരുന്നത് തലനാരിഴയ്ക്കാണ്. ഇതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒറ്റപ്പാലം ഭാഗത്തുനിന്ന് കുളപ്പുള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്