ആലപ്പുഴയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു…
സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കാർത്തികപ്പള്ളി മഹാദേവികാട് പത്മവിലാസത്തിൽ മോഹൻ രാജ്(72) ആണ് മരിച്ചത്. കാർത്തികപ്പള്ളി ഡാണാപ്പടി റോഡിൽ വാതല്ലൂർ കോയിക്കൽ ക്ഷേത്രത്തിന് വടക്കുവശം വെച്ച് തിങ്കൾ വൈകുന്നേരം 6 മണിയോടെയാണ് അപകടമുണ്ടായത്.
മോഹൻരാജ് സഞ്ചരിച്ചിരുന്ന സ്കൂട്ടറും എതിർ ദിശയിൽ വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മോഹൻ രാജ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കേ ആണ് മരിച്ചത് .