ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്നു.. പൂർണമായും കത്തിയമർന്ന കാറിൽ ഉണ്ടായിരുന്നത് രണ്ട് യാത്രക്കാർ..

താഴെ പടനിലം ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ പൂർണമായും കത്തി നശിച്ചു. രാത്രി പന്ത്രണ്ടോടെയാണ് സംഭവം. അമ്പലവയലിൽ നിന്നു മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്നു കാർ. യാത്രക്കാരായ ബിനു, ശൈലേന്ദ്രൻ എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

നരിക്കുനി അഗ്നി രക്ഷാ യൂണിറ്റിൽ നിന്നു സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഒഫീസർ രാഗിന്റെ നേതൃത്വത്തിൽ എത്തിയ രണ്ട് യൂണിറ്റ് ചേർന്നാണ് തീയണച്ചത്.

Related Articles

Back to top button