ദേശീയപാതയുടെ സമീപത്തെ വെള്ളക്കെട്ടിലേക്ക് കാർ മറിഞ്ഞ് അപകടം.. മൂന്ന് വയസുകാരിക്ക്..

മലപ്പുറത്ത് ദേശീയപാതയുടെ സമീപത്തെ വെള്ളക്കെട്ടിലേക്ക് കാർ മറിഞ്ഞ് മൂന്ന് വയസുകാരിക്ക് ഗുരുതര പരിക്കേറ്റു. മലപ്പുറം എടരിക്കോട് മമ്മാലിപ്പടിക്ക് സമീപമാണ് അപകടം ഉണ്ടായത്. എടരിക്കോട് സ്വദേശി തൗഹക്കാണ് പരിക്കേറ്റത്. കാറിൽ ഉണ്ടായിരുന്ന മറ്റുള്ളവർക്ക് നിസാര പരിക്കാണ്. ഈ ഭാഗത്ത് പാത പൂർണ്ണമായും തുറന്ന് കൊടുത്തിരുന്നില്ല. ഇന്നലെ രാത്രിയായിരുന്നു അപകടം.

Related Articles

Back to top button