14കാരൻ ഓടിച്ച കാർ നേരെ പോയത് കനാലിലേക്ക്.. അമ്മയ്‌ക്കെതിരെ കേസ്.. താക്കോൽ കൈക്കലാക്കിയത്….

മട്ടന്നൂരിൽ പതിനാലുകാരൻ ഓടിച്ച കാർ കനാലിലേക്ക് മറിഞ്ഞ സംഭവത്തിൽ വാഹന ഉടമക്കെതിരെ പൊലീസ് കേസെടുത്തു.വാഹനം ഓടിച്ച കുട്ടിയുടെ അമ്മയുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. അമ്മയുടെ പേരിലാണ് വാഹനത്തിന്റെ ലൈസൻസ്. വീട്ടുകാർ അറിയാതെ, സ്പെയർ താക്കോൽ കൈക്കലാക്കിയാണ് കുട്ടികൾ കാർ എടുത്തതെന്ന് പൊലീസ് പറയുന്നു.

ബ്രേക്കിന് പകരം ആക്‌സിലേറ്റർ ചവിട്ടിയതാണ് അപകടകാരണം. അതേസമയം മോട്ടോർ വാഹന വകുപ്പും കേസെടുക്കും. പതിനാലുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന നാല് കുട്ടികൾക്ക് പരിക്കേറ്റിരുന്നു. കീഴല്ലൂർ തെളുപ്പിലാണ് അപകടം നടന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ആരുടെയും പരിക്ക് സാരമുളളതല്ല.

Related Articles

Back to top button