അരൂരിൽ കാർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ച് കയറി അപകടം.. പ്രദേശത്തെ വീടുകളിലെ…

അരൂർ:എഴുപുന്ന പാറായി പള്ളിക്ക് വടക്കുഭാഗത്ത് തീരദേശപാതയുടെ അരികിലുള്ള ട്രാൻസ്ഫോർറിൽ ആണ് കാർ ഇടിച്ച് കയറിയത്.ആൻ്റണി വിനോദിൻ്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിൽ പെട്ടത്.ഇടിയുടെ ആഘാതത്തിൽ ട്രാൻസ്ഫോർമറിൻ്റെ ന്യൂടൽബുഷ് തകർന്നു. ഓയിൽ താഴേക്ക് ഒഴുകി പെട്ടെന്ന് വൈദ്യുതി ബന്ധം വേർപെട്ടത് വലിയ അപകടം ഒഴിവായി.താഴെ പിടിപ്പിച്ചിരുന്ന ഫ്യൂസ് ബോക്സ് തകർന്നു. ഏകദേശം അൻപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. റിപ്പയർ ചെയ്ത് ഓയിൽ മാറ്റി വരാൻ കാലതാമസം ഉള്ളതിനാൽ പുതിയ ട്രാൻസ്ഫോർമർ ഇവിടെ സ്ഥാപിക്കേണ്ടി വരുമെന്ന് കെ. എസ്. ഇ. ബി. പറഞ്ഞു.

സമീപത്തേകടയിലെത്തിയ കാർ നിയന്ത്രണം വിട്ട് അപകടത്തിൽ പെടുകയായിരുന്നു.160 കെ.വി യുടെതാണ് ട്രാൻസ്ഫോർമർ. ഇടിയുടെ ആഘാതത്തിൽ പ്രദേശത്തെ വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്ന വീട്ടുപകരണങ്ങൾ കേടായതായി പ്രദേശവാസികൾ പറയുന്നു.

Related Articles

Back to top button