നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം;  വാഹനത്തിനുള്ളിൽ രാസലഹരി  

തലപ്പാടിയിൽ നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം. ഗുരുതരമായി പരുക്കേറ്റ കാറിലുണ്ടായിരുന്ന ഉപ്പള മണിമുണ്ട സ്വദേശി ആദത്തെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് രാസലഹരി മരുന്ന് കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. 

മംഗളൂരുവിൽ നിന്ന് ഉപ്പളയിലേക്ക് വരികയായിരുന്നു കാർ , അപകടം നടന്നയുടൻ കാറിലുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. പരുക്കേറ്റയാളെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.  പിന്നീട് പൊലീസ് നടത്തിയ പരിശോധനയിൽ 78 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഓടി രക്ഷപ്പെട്ട ഉപ്പള സ്വദേശി സിദ്ദിഖിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തുകയാണ്. 

Related Articles

Back to top button