പത്തനംതിട്ടയിൽ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറി, ലോറി മറിഞ്ഞു.. നാലുപേർക്ക് പരുക്ക്.. രണ്ടുപേരുടെ നില ഗുരുതരം…

പത്തനംതിട്ട അടൂര്‍ ബൈപ്പാസിൽ വാഹനാപകടം. കാറും ലോറിയും കൂട്ടിയിടിച്ച് നാലു യുവാക്കള്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന പന്തളം സ്വദേശികളായ  സബിൻ, വിഷ്ണു, ആദർശ്, സൂരജ് എന്നിവർക്കാണ് പരുക്കേറ്റത്. വിഷ്ണു, ആദര്‍ശ് എന്നിവരുടെ പരുക്ക് ഗുരുതരമാണ്. ലോറി ഡ്രൈവര്‍ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

കാര്‍ അമിതവേഗതയിൽ തെറ്റായ ദിശയിൽ നിന്ന് വന്ന് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ഫയര്‍ഫോഴ്സ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു. കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നാണ് കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചത്.

Related Articles

Back to top button