ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.. കാറിൽ ഉണ്ടായിരുന്നത് നാലംഗ കുടുംബം.. കാറിനെ പൂർണമായി തീ വിഴുങ്ങി…

car caught fire in Wayanad’s Mananthavadi

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാത്രി എട്ട് മണിയോടെ വയനാട് മാനന്തവാടി പാൽചുരത്തിലാണ് സംഭവം. കണ്ണൂരിൽ നിന്ന് വരികയായിരുന്ന കാറിനാണ് തീപിടിച്ചത്. കാറിലുണ്ടായിരുന്നവർ ഇറങ്ങിയോടിയതിനാൽ വൻ അപകടം ഒഴിവായി. കാർ പൂർണ്ണമായും കത്തിനശിച്ചു.പനമരം സ്വദേശികളായ നാലംഗ കുടുംബമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.വാഹനം സ്ഥലത്ത് നിന്ന് നീക്കാൻ സാധിക്കാത്തതിനാൽ പാൽച്ചുരത്തിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി.ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് .

Related Articles

Back to top button