ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.. പൂ‍ർണമായും കത്തിനശിച്ചു.. കാറിൽ ഉണ്ടായിരുന്നത്…

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി റോഡില്‍ വാഴപ്പിള്ളിയിലാണ് സംഭവം.മൂവാറ്റുപുഴയില്‍ നിന്ന് പെരുമ്പാവൂര്‍ ഭാഗത്തെയ്ക്ക് പോകുകയായിരുന്ന പായിപ്ര സൊസൈറ്റി പടി സ്വദേശി എല്‍ദോസിന്റെ കാറിനാണ് തീപിടിച്ചത്.

പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട എല്‍ദോസ് ഉടന്‍ തന്നെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. മൂവാറ്റുപുഴ ഫയര്‍ ഫോഴ്സെത്തി തീഅണച്ചു. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല. തീപിടുത്തത്തില്‍ കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.

Related Articles

Back to top button