സ്റ്റാർട്ട് ചെയ്തതോടെ എഞ്ചിനിൽ നിന്ന് പുക; നിർത്തിയിട്ടിരുന്ന കാറിന് തീ പിടിച്ച് കത്തിനശിച്ചു

കൊല്ലം അഞ്ചാലുംമൂടിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. വണ്ടി സ്റ്റാർട്ട് ചെയ്തപ്പോളായിരുന്നു സംഭവം. നീരാവിൽ ശ്രീനഗർ 18 വൃന്ദാവനിൽ വിനോദിൻറെ കാർ ആണ് കത്തിയത്. ബോണറ്റിൽ നിന്നാണ് തീ പടർന്നത്. അപകടത്തിൽ ആളപായമില്ല.

വീട്ടിലെ കാർ പോർച്ചിൽ കിടന്ന കാർ സ്റ്റാർട്ട് ചെയ്തതോടെ പുക ഉയരുകയും തീ പടർന്ന് പിടിക്കുകയുമായിരുന്നു. വിനോദ് കാറിൽ നിന്നിറങ്ങി സുരക്ഷിത സ്ഥാനത്തേക്ക് മാറിയതോടെ തീ ആളിക്കത്തി. തീ വീടിന്റെ ജനലിലേക്ക് പടർന്ന് ജനൽ ചില്ലുകൾ തകർന്നു. പ്രദേശവവാസികളും വീട്ടുകാരും ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും പൂർണമായും കെടുത്താൻ കഴിഞ്ഞില്ല.

വണ്ടി പൂർണ്ണമായും കത്തിനശിച്ചു. തീ അണക്കാൻ കഴിയാഞ്ഞതിനാൽ ചാമക്കടയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

Related Articles

Back to top button