കൊല്ലത്ത് ശബരിമല തീർത്ഥാടകരുടെ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു.. രണ്ടു മരണം…
കൊല്ലം ചടയമംഗലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കുട്ടികൾ ഉൾപ്പെടെ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള കാറാണ് അപകടത്തിൽ പെട്ടത് . കാറിൽ ഉണ്ടായിരുന്നത് ഇതര സംസ്ഥാനക്കാരാണെന്നാണ് വിവരം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.