കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദാരുണാന്ത്യം.. കാർ വെട്ടിപ്പൊളിച്ച് പുറത്തെടുത്തപ്പോൾ…

കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.കോട്ടയം കിടങ്ങൂരിലാണ് സംഭവം.ഇടുക്കി ബൈസൺവാലി സ്വദേശി സാജി സെബാസ്റ്റ്യൻ (58) ആണ് മരിച്ചത്. ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് സെബാസ്റ്റ്യനെ പുറത്തെടുത്തത്. പാലാ ഭാഗത്ത് നിന്ന് ഏറ്റുമാനൂരിലേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ വന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്.

സെബാസ്റ്റ്യൻ്റെ ഭാര്യക്കും ഡ്രൈവർക്കും പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button