നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി, നിർത്തിയിട്ട ഓട്ടോയിലും ഇടിച്ചു; 5 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം….

തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് 5 പേർക്ക് പരിക്കേറ്റു. ഇതിൽ 4 പേരുടെ നില ​ഗുരുതരമാണ്. പരിക്കേറ്റവരിൽ രണ്ട് പേർ ഓട്ടോ ഡ്രൈവർമാരാണ്. രണ്ട് വഴിയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. കാർ അമിത വേ​ഗത്തിലായിരുന്നവെന്ന് ദൃക്സാക്ഷികൾ പറയു നടപ്പാതയിലേക്ക് ഇടിച്ചു കയറിയ കാർ നിർത്തിയിട്ട ഓട്ടോറിക്ഷയിലും ഇടിച്ചു. കാർ ഓടിച്ചു പഠിക്കുന്നതിനിടെയാണ് അപകടം. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണം. വട്ടിയൂർക്കാവ് സ്വദേശിയാണ് കാറോടിച്ചിരുന്നത്. കാറിന് യന്ത്രത്തകരാർ ഒന്നുമില്ലെന്ന് ആർടിഒ വ്യക്തമാക്കി.

Related Articles

Back to top button