അമിതവേഗത്തിലെത്തിയ കാര്‍ അമ്മയേയും മകളേയും ഇടിച്ചുതെറിപ്പിച്ചു.. അമ്മക്ക് ദാരുണാന്ത്യം.. മകൾക്ക്…

തിരുവനന്തപുരം മടവൂര്‍ തോളൂരില്‍ കാല്‍നടയാത്രികരായ അമ്മയെയും മകളെയും അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു. മാതാവ് തല്‍ക്ഷണം മരിച്ചു.പള്ളിമേടതില്‍ വീട്ടില്‍ സബീന (39) ആണ് മരിച്ചത്. മകള്‍ അല്‍ഫിയ (17) ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ.രാത്രി 8 മണിയോടെയാണ് അപകടം. റോഡിന്റെ വലതു ഭാഗത്ത് കൂടി പോവുകയായിരുന്ന സബീനയുടെയും അല്‍ഫിയയുടെയും മുകളിലേക്ക്‌ അമിത വേഗതയില്‍ വന്ന കാര്‍ ക്രോസ് ചെയ്ത് ഇടിക്കുകയായിരുന്നു.കാറില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. റിട്ട: മിലിട്ടറി ഉദ്യോഗസ്ഥനായ സാബു (65) ആണ് വാഹനം ഓടിച്ചിരുന്നത്. മറ്റൊരാള്‍ കൂടി വാഹനത്തില്‍ ഉണ്ടായിരുന്നു. അമിതവേഗതയാണ് അപകടകാരണമെന്നാണ് വിവരം.

Related Articles

Back to top button