മാവേലിക്കരയിൽ കാറുകൾ കൂട്ടിയിടിച്ച് 4 പേർക്ക് ഗുരുതര പരിക്ക്
മാവേലിക്കര- കാറുകൾ കൂട്ടിയിടിച്ച് 4 പേർക്ക് ഗുരുതര പരിക്ക്. പുന്നംമൂട് ളാഹയിൽ ജംഗ്ഷിന് തെക്ക് ഭാഗത്ത് രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. കായംകുളം ഭാഗത്ത് നിന്ന് വന്ന കാറും ളാഹ ജംഗ്ഷനിൽ നിന്ന് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കൊയ്പ്പള്ളികാരാഴ്മ കണ്ണങ്കര വീട്ടിൽ രാമകൃഷ്ണൻ, ഭാര്യ ബിന്ദു, മകൻ അഭയ് (19), കരുനാഗപ്പള്ളി സ്വദേശി അമൂൽ എന്നിവർക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിലും പിന്നീട് കല്ലിശ്ശേരിയിലെ സ്വാകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂട്ടിയിച്ച കാറുകൾ വഴിയരികിൽ നിർത്തിയിട്ട കാറിലേക്കും ഇടിച്ചുകയറി. രാമകൃഷ്ണനും കുടുംബവും സഞ്ചരിച്ച കാർ പൂർണ്ണമായി തകർന്നു. ഇതിൽ നിന്ന് പുക ഉയർന്നതോടെ ളാഹ ജംഗ്ഷനിൽ ഓട്ടോ ഓടിക്കുന്ന ബാലമുരളി കാറിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കുകയായിരുന്നു. അംബുലൻസ് എത്താൻ വൈകിയതിനാൽ ഇവരെ ഇയാളുടെ ഓട്ടോയിലാണ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മാവേലിക്കര പോലീസ് എത്തി റോഡിന്റെ മദ്ധ്യത്തിൽ കിടന്നിരുന്ന കാർ വശത്തേക്ക് മാറ്റിയ ശേഷം ഗതാഗതം പുനസ്ഥാപിച്ചു.