കൊല്ലത്ത് കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു.. തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം….
കൊല്ലത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞ് കാറിന് തീപിടിച്ചു. കാറിൽ ഉണ്ടായിരുന്ന ഒരാൾ മരിച്ചു ഇന്ന് പുലർച്ചയോടെയാണ് കൊല്ലം അഞ്ചലിൽ ഒഴുക്കുപാറക്കലിന് സമീപം കാർ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കാറിൽ ഉണ്ടായിരുന്ന മൃതദേഹം ആരുടെ എന്ന് വ്യക്തമല്ല. ഇന്നലെ രാത്രിയിൽ വലിയ ശബ്ദം കേട്ടിരുന്നതായും എന്നാൽ രാത്രി ആയതിനാൽ ആരും അന്വേഷിച്ചില്ല എന്നും സമീപവാസികൾ പറയുന്നു. പോലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്