കരുനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിച്ച് കാർ.. രണ്ടുപേർക്ക്…
കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികരെയാണ് കാർ ഇടിച്ചു തെറിപ്പിച്ചത്. മണപ്പള്ളിയിൽ കട നടത്തുന്ന വിജയനും മരുമകളുമാണ് അപകടത്തിൽപ്പെട്ടത്.
റോഡിൻ്റെ ഒരു വശത്ത് നിന്ന് മറുഭാഗത്തേക്ക് കടക്കുമ്പോഴാണ് കാറിടിച്ചിട്ടത്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.