ചടയമംഗലത്തെ വാഹനാപകടം…മരിച്ച രണ്ട് പേരെയും തിരിച്ചറിഞ്ഞു…അപകട കാരണം..
കൊല്ലം: ചടയമംഗലത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. നഗർകോവിൽ രാധാപുരം സ്വദേശികളായ ശരവണൻ (36), ഷണ്മുഖൻ ആചാരി (70) എന്നിവരാണ് മരിച്ചത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുളള കാറാണ് ഇവർ ഉപയോഗിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.