ആലപ്പുഴയിൽ കാർ തോട്ടിൽ വീണു.. യുവാവിന് ദാരുണാന്ത്യം.. രണ്ട് പേർ രക്ഷപ്പെട്ടു…

ആലപ്പുഴയിൽ കാർ തോട്ടിൽ വീണ് യുവാവ് മരിച്ചു. തത്തംപള്ളി സ്വദേശി ബിജോയി ആൻ്റണി ആണ് മരിച്ചത്. 32 വയസായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്.

മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്. രണ്ട് പേർ രക്ഷപ്പെട്ടു.കൂട്ടുകാർക്കൊപ്പം ആലപ്പുഴ നഗരത്തിലേക്ക് വരുന്ന വഴി തൊട്ട് സമീപത്തെ കനാലിലേക്ക് ഇവർ സഞ്ചരിച്ചിരുന്ന കാർ മറിയുകയായിരുന്നു. കാറിൽ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ നീന്തി രക്ഷപ്പെട്ടു. വാഹനം ഓടിച്ചിരുന്ന തത്തംപള്ളി സ്വദേശി ബിജോയ് ആന്റണിയുടെ തല വാഹനത്തിൽ ഇടിച്ചതിനെ തുടർന്ന് ഇയാൾക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല.

മുങ്ങിയ വാഹനത്തിൽ നിന്നും പെട്ടെന്ന് തന്നെ ബിനോയ് ആന്റണിയെ പുറത്തെടുത്തു എങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെടുകയായിരുന്നു. ഡോർ തുറക്കാൻ ആകാത്ത വിധം ബിനോയ് ആന്റണി സീറ്റിൽ കുടുങ്ങി പോകുകയായിരുന്നു.

Related Articles

Back to top button