‘ക്യാപ്റ്റൻ, കപ്പിത്താൻ, കാരണഭൂതൻ ഇതൊക്കെ കോൺഗ്രസുകാർ വെറുക്കുന്ന വാക്കുകള്‍’.. ഈ വിവാദം അനാവശ്യമായത്…

കോൺഗ്രസിലെ ക്യാപ്റ്റൻ വിവാദത്തിൽ പാർട്ടി നേതൃത്വം പക്വത കാണിക്കണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ക്യാപ്റ്റൻ, കപ്പിത്താൻ, കാരണഭൂതൻ തുടങ്ങിയ വാക്കുകൾ യുഡിഎഫ് പ്രവർത്തകർ വെറുക്കുന്നതാണ്. സമൂഹമാധ്യമങ്ങളിൽ നരേറ്റീവ് നൽകുന്ന ശൈലി പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും മൂവാറ്റുപുഴ എംഎൽഎ വ്യക്തമാക്കി.

നിലമ്പൂര്‍ വിജയം പ്രവർത്തകർക്ക് നൽകിയ ആത്മവിശ്വാസം അനാവശ്യ ചർച്ചകൾ വഴി ഇല്ലാതാക്കരുതെന്നും നേതൃത്വത്തോട് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. നിലവിലെ ക്യാപ്റ്റൻ ചർച്ച അനാവശ്യമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.അതേസമയം കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. ക്രെഡിറ്റ് തർക്കം മാറ്റി വച്ച് പാർട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി പോകണമെന്നതാണ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെ വികാരം. ക്യാപ്റ്റനെന്ന് സതീശനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതിൽ ചെന്നിത്തല പരിഭവം പ്രകടിപ്പിച്ചിരുന്നു.ഇതാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്.

Related Articles

Back to top button