പെരുമ്പാവൂര്‍ നഗരത്തില്‍ വീണ്ടും കഞ്ചാവ് ചെടി…നട്ടത്…

കൊച്ചി: പെരുമ്പാവൂര്‍ നഗരത്തില്‍ വീണ്ടും കഞ്ചാവ് ചെടി കണ്ടെത്തി. എംസി റോഡില്‍ നിന്ന് ടൗണ്‍ഹാളിലേക്ക് പോകുന്ന ഇടവഴിക്ക് സമീപം ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. 47 സെന്‍റീ മീറ്റര്‍ ഉയരമുളള ചെടിയാണ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ചെടി നട്ടുവളര്‍ത്തിയവര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു.

Related Articles

Back to top button